qqq

കോട്ടയം: കാലപ്പഴക്കം കൊണ്ടും ഇപ്പോഴത്തെ പ്രത്യേകതകൾ കണക്കിലെടുത്തും മുല്ലപ്പെരിയാറിൽ പൂതിയ ഡാം നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് ആവശ്യപ്പെട്ടു. വേണ്ടത്ര ബലമില്ലാത്ത ഇപ്പോഴത്തെ മുല്ലപ്പെരിയാർ ഡാം തകർന്നാൽ കേരളത്തിലെ നാലു ജില്ലകൾ പൂർണമായും ഒലിച്ചുപോകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ നടപടിയെടുക്കണം. ഏതാനും വർഷങ്ങൾ മുൻപ് ഈ ആവശ്യം ഉന്നയിച്ചു തന്റെ നേതൃത്വത്തിൽ എറണാകുളം മുതൽ കുമളി വരെ 'മുല്ലപ്പെരിയാർ ശാന്തി യാത്ര' എന്ന പേരിൽ പദയാത്ര നടത്തിയിരുന്നു.ഇന്ന് സ്ഥിതിഗതി കൂടുതൽ രൂക്ഷമായിരിക്കുകയാണെന്നും തോമസ് പറഞ്ഞു.