കോട്ടയം : ലൂർദ്ദിയൻ ബാസ്‌കറ്റ് ബാൾ ടൂർണമെന്റ് 6 മുതൽ 9 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. 9 ന് വൈകിട്ട് വൈകിട്ട് നാലിനാണ് ഫൈനൽ. 6.30 ന് സമാപന സമ്മേളനത്തിൽ കളക്ടർ ജോൺ വി. സാമുവൽ സമ്മാനദാനം നിർവഹിക്കും. പ്രിൻസിപ്പൽ ഫാ.തോമസ് പറത്താനം, പി.ടി.എ പ്രസിഡന്റ് എസ്.ഗോപകുമാർ, ടൂർണമെന്റ് കൺവീനർ കെ.ജോസ് തോമസ്, കായികാദ്ധ്യാപകൻ അഖിൽ പി.അരവിന്ദ്, മെവിൻ സജി, മെറി റോസ് മാത്യു, ഇടിക്കുള ടി.പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.