mdcl-clg-mnstr

കോട്ടയം:ഒടുവിൽ ദുരിതമൊഴിഞ്ഞു...ഭൂഗർഭപാത നിർമ്മാണത്തോട് അനുബന്ധിച്ച് അടച്ച മെഡിക്കൽ കോളേജ് ആശുപത്രി റോഡ് ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. ഭൂഗർഭപാതയുടെ നിർമ്മാണ പുരോഗതി മന്ത്രി വി.എൻ വാസവൻ വിലയിരുത്തി. ഭൂഗർഭപാത ഓണത്തോട് അനുബന്ധിച്ച് തുറക്കുമെന്നും മന്ത്രി പറഞ്ഞു. അടിപ്പാതയുടെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ആശുപത്രിക്ക് മുന്നിലെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഭൂഗർഭപാതയുടെ ഇരുവശവും നികത്തി മുകളിൽ സോളിംഗും നടത്തി ഉറപ്പിച്ച ശേഷമാണ് റോഡ് ഗതാഗതത്തിനായി തുറന്നത്. മഴ മാറുന്ന സാഹചര്യത്തിൽ ടാറിംഗ് നടത്തും.

ഭൂഗർഭപാത അവശേഷിക്കുന്ന ജോലികൾ:
മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനകരമാകുന്ന രീതിയിലാണ് ഭൂഗർഭപാത. 19 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും മൂന്നര മീറ്റർ ഉയരത്തിലുമാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. ടൈലുകൾ പാകുന്ന ജോലികളും ലൈറ്റിംഗ്, പെയിന്റിംഗ്, സീലിംഗ് തുടങ്ങിയ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്.


ഭൂഗർഭപാതയിൽ വീൽചെയറുകളിൽ രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ട സജ്ജീകരണം ഒരുക്കും. ( മന്ത്രി വി.എൻ വാസവൻ).