കോട്ടയം : നെൽകർഷക സംരക്ഷണസമിതി സംസ്ഥാന സമ്മേളനം 16 മുതൽ 18 വരെ കുട്ടനാട്ടിൽ നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റന്മാരായ ലാലിച്ചൻ പള്ളിവാതുക്കൾ, കെ.ബി മോഹനൻ, മാത്യൂസ് കോട്ടയം ,മദൻ ലാൽ, സുനു പി.ജോർജ്, ഔസേപ്പ് ചാക്കോ, എബി അലക്സാണ്ടർ, സുഭാഷ്കുമാർ, സത്യചന്ദ്രൻ, ദയാലു .എസ്, അജയകുമാർ, അഷ്‌റഫ് കാഞ്ഞിരം, പ്രസാദ് കെ, സിനി ജോയി, ഡി.എ മക്കാർ, ബാബു പ്രകാശ്,അബ്ദുൽ റഹ്‌മാൻ, അച്ചൻകുഞ്ഞ്.എം എന്നിവർ പ്രസംഗിച്ചു.