കോട്ടയം : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാർ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സുപ്രീംകോടതി പാട്ടക്കരാർ സംബന്ധിച്ചും അധികാര അവകാശങ്ങളെ സംബന്ധിച്ചും പരാമർശിച്ച സാഹചര്യത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രമുഖ അഭിഭാഷകരെ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.