കോട്ടയം : സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനാണ് തുക ചെലവഴിക്കുക. അതീവ ദുരന്തബാധിത മേഖലയാക്കിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം ലഭ്യമായാലുടൻ സംസ്ഥാന സർക്കാരിന് തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.