fund

കോട്ടയം: വയനാടിന് കൈത്താങ്ങായി മുട്ടമ്പലം ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷയും അനുജത്തി ദൃശ്യയും കുടുക്ക പൊട്ടിച്ചു. ഓണക്കോടി വാങ്ങുന്നതിനായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി നൽകി ഇരുവരും മാതൃകയായി. കുടുക്കയിൽ നിന്നും ലഭിച്ച 2386 രൂപ സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രതിഭയ്ക്ക് കൈമാറി. ദക്ഷയുടെ പിറന്നാൾ ദിനത്തിലെ ആഘോഷങ്ങളും മാറ്റിവെച്ചു. സ്‌കൂളിൽ നിന്നും ശേഖരിച്ച തുകയ്ക്ക് അവശ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങി സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ കളക്ഷൻ സെന്ററിലെത്തിച്ചു.