കുമരകം : കൈപ്പുഴമുട്ട് പെട്രാേൾ പമ്പിന് സമീപം മിനി ലാേറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി കുമരകം തെക്കേപന്നിക്കോട് വീട്ടിൽ അജയന്റെ ഭാര്യ ശ്രീദേവി (49)ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പെട്രോൾ അടിച്ച ശേഷം റോഡിലേക്ക് ഇറങ്ങവേ ഇറച്ചിക്കോഴിയുമായി വന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലാേറി പൊലീസ് കസ്റ്റഡിയിലെടുത്തു.