കട്ടപ്പന: കഴിഞ്ഞദിവസം കനത്തമഴയിൽ കട്ടപ്പന ട്രൈബൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിടത്തിന് പിൻവശത്ത് മൺഭിത്തി ഇടിഞ്ഞുവീണു. മണ്ണിനോടൊപ്പം ഭീമൻ പാറക്കല്ലും സ്‌കൂളിന്റെ കെട്ടിടത്തിനു സമീപത്തേക്ക് പതിച്ചു. ഇതോടെ കെട്ടിടം അപകട ഭീഷണിയിലായി. ജനൽ ചില്ലുകൾ തകർന്നതിനൊപ്പം മണ്ണ് കെട്ടിടത്തിന് പിന്നിൽ തങ്ങിനിൽക്കുന്നത് കെട്ടിടത്തിനുള്ളിൽ വെള്ളം ഈർപ്പമായി ഒലിച്ചിറങ്ങുന്നതിനും കാരണമായി. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറികളിലാണ് വെള്ളം ഒലിച്ചിറങ്ങി അപകടാവസ്ഥയിലായത്.