mp

തൊടുപുഴ: സഹകരണ സംഘങ്ങൾ ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന സാധാരണക്കാരന്റെ ആശാകേന്ദ്രങ്ങളായി മാറണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. ബി. റഫീഖ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിൽ നിന്ന് കഴിഞ്ഞ നാളുകളിൽ വിരമിച്ചവരേയും ഗസറ്റഡ് തസ്തികയിലേയ്ക്ക് ഉദ്യോഗകയറ്റം ലഭിച്ചവരെയും സമ്മേളനത്തിൽ ആദരിച്ചു.