ff

കോട്ടയം : കർഷകദിനാചരണത്തോടനുബന്ധിച്ച് ആർപ്പൂക്കര പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ/നാമനിർദേശം ക്ഷണിച്ചു. മുതിർന്ന കർഷകൻ/കർഷക, കർഷകത്തൊഴിലാളി, ജൈവകർഷകൻ/കർഷക, പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട കർഷകൻ/കർഷക, വനിത കർഷക, കുട്ടികർഷഷൻ, നെൽകർഷകൻ/കർഷക, പച്ചക്കറി കർഷകൻ/കർഷക, ക്ഷീരകർഷകൻ/കർഷക, സമ്മിശ്ര കർഷകൻ/കർഷക, യുവകർഷകൻ/കർഷക, മികച്ച സ്‌കൂൾ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് ആദരിക്കുന്നത്. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആഗസ്റ്റ് ഏഴിന് 5ന് മുമ്പായി കൃഷിഭവനിൽ നൽകണം. അഞ്ചുവർഷത്തിനിടെ ആദരിക്കപ്പെട്ടവർ അപേക്ഷക്കേണ്ടതില്ല.