പാലാ: വയനാട് ദുരന്തബാധിതർക്കായി കാശിയിൽ ബലിതർപ്പണം ചെയ്ത് മലയാളി സംഘം.
പാലാ ആദിത്യ ടൂർസ് ആൻഡ് ട്രാവൽസിന്റെ വടക്കേ ഇന്ത്യയിലെ പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ആയിരുന്നു നാടിനെ നടുക്കിയ വയനാട് ദുരന്തം ഉണ്ടായത്.

പുണ്യഭൂമിയായ കാശിയുടെ മണ്ണിലെത്തിയപ്പോൾ വയനാട്ടിൽ മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി കിട്ടുന്നതിനായി യാത്രാ സംഘത്തിലുള്ള 41 അംഗങ്ങളും ഒരുമിച്ച് പ്രത്യേകമായി അവർക്കുവേണ്ടി ബലിതർപ്പണം നടത്തുകയായിരുന്നു.

ഇനി ഭഗവാൻ ശ്രീരാമചന്ദ്രന്റെ പുണ്യകേന്ദ്രമായ സരയൂ നദിക്കരയിലെ അയോധ്യയിലും ഭഗവാൻ കൃഷ്ണന്റെ ജൻമദേശം ആയ മധുരയിലും വൃന്ദാവനത്തിനുമെല്ലാം ദുരന്തബാധിതർക്ക് വേണ്ടി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തുമെന്ന് ആദിത്യ ടൂൾസ് ആൻഡ് ട്രാവൽസ് അധികൃതർ അറിയിച്ചു. യാത്ര പൂർത്തിയായി കേരളത്തിൽ മടങ്ങിയെത്തിയ ഉടൻതന്നെ മുഴുവൻ യാത്രാ സംഘങ്ങളുടെയും ഒരുമിച്ചുള്ള സേവന പദ്ധതിയും സേവാഭാരതിയുമായി സഹകരിച്ച് ചെയ്യുമെന്നും ബിജു കൊല്ലപ്പള്ളി, സിബി മേവട, ലീനാ കോട്ടയം, അരവിന്ദ് ഐങ്കൊമ്പ് എന്നിവർ പറഞ്ഞു.