കുറിച്ചി : ശങ്കരപുരം ക്ഷേത്രത്തിലെ ഈ വർഷത്തെ ചതയദിനാഘോഷങ്ങൾ ഒഴിവാക്കി ശാഖാ അംഗങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കുറിച്ചി 1256ാം നമ്പർ ശാഖായോഗത്തിൽ ചേർന്ന പൊതുയോഗത്തിലാണ് മാതൃകാപരമായ തീരുമാനം ഉണ്ടായത്. എല്ലാ വർഷവും വർണാഭമായി നടത്തിവരാറുള്ള ചതയദിനാഘോഷയാത്രയും ശങ്കരപുരം ഗുരുദേവ ക്ഷേത്രത്തിലെ മറ്റ് ആഘോഷപരിപാടികളുമാണ് ഒഴിവാക്കിയത്. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയലേയ്ക്ക് നൽകുവാനാണ് തീരുമാനം. പ്രസിഡന്റ് കെ.എൻ ജയപ്രകാശ്, യൂണിയൻ കമ്മറ്റി മെമ്പർ പ്രശാന്ത് മനന്താനം, സെക്രട്ടറി കെ.കെ സന്തോഷ്, വൈസ് പ്രസിഡന്റ് ബിജു ത്രവേണി, സരളമ്മ തങ്കച്ചൻ, ഓമന കൃഷ്ണൻകുട്ടി, രാജേഷ് തേസാറ, അജീഷ്, സതീശൻ എന്നിവർ സംസാരിച്ചു