rrr

കോട്ടയം: ആർ ശങ്കർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥ ടാഗോർ ചരമവാർഷികാചരണം നാളെ വൈകിട്ട് 4.30ന് കോട്ടയം പബ്ളിക് ലൈബ്രറി അക്ഷരശില്പത്തിന് സമീപം നടക്കും. അനുസ്മരണയോഗം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ഏബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. ആർ ശങ്കർ സാംസ്കാരികവേദി പ്രസിഡൻ്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിക്കും

കുഞ്ഞ് ഇല്ലംപള്ളി, അഡ്വ.ജി.ശ്രീകുമാർ, ഡോ.ബി.ഹേമചന്ദ്രൻ, ഡോ.ഷൈനി ആന്റണി റഫ്, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, ആനിക്കാട് ഗോപിനാഥ്,ബൈജു മാറാട്ടുകുളം, സക്കീർ ചങ്ങംപള്ളി, വി.എം.മണി തുടങ്ങിയവർ പ്രസംഗിക്കും.