psc

കോട്ടയം : തൊഴിൽ വകുപ്പിന്റെ കീഴിൽ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ എം.ജി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയത്ത് നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം,കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ബിരുദ യോഗ്യതയുള്ള പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പരിശീലന കാലയളവിൽ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും നൽകും. എട്ടിനകം ബയോഡേറ്റ, വാട്‌സ് ആപ്പ് നമ്പർ സഹിതം cgcekm.emp.lbr@kerala.gov.in എന്ന വിലാസത്തിലേക്ക് അപേക്ഷ നൽകണം. ഫോൺ : 0484 2312944.