കാഞ്ഞിരപ്പള്ളി: വയനാട് മേപ്പാടിയിൽ രണ്ടു ഭവനങ്ങൾ നിർമ്മിക്കാൻ പാറത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ നഗർ റസിഡന്റസ് അസോസിയേഷൻ. ഉരുൾപൊട്ടലിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട സഹോദരങ്ങളെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യവുമായാണ് വീട് നിർമ്മിച്ചു നൽകുന്നത്. 800 സ്‌ക്വയർ ഫീറ്റിൽ 2 ബഡ് റൂം അടങ്ങുന്ന ഭവനങ്ങളാണ് നിർമ്മിക്കുക. ഇതിനായി 10 സെന്റ് സ്ഥലം കൽപ്പറ്റയിൽ വാങ്ങിക്കഴിഞ്ഞു. പ്രസിഡന്റ് ഷാജി പാടിയ്ക്കൽ, സെക്രട്ടറി നാസർ മുണ്ടക്കയം, ട്രഷറർ പി.എച്ച് ഷംസുദ്ദീൻ പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അബ്ദുൽ കരീം, പ്രിയ ബിനോയ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.