വൈക്കം: ടൗൺ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും
എൽ.ഡി.എഫ് വിജയിച്ചു. ആകെ പോൾ ചെയ്ത വോട്ടിന്റെ 85 ശതമാനത്തോളം വോട്ടും നേടിയാണ് എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ മികച്ച വിജയം നേടിയത്. എൽ.ഡി.എഫ് പാനലിൽ നിന്ന് മത്സരിച്ച അജിത്ത് വർമ, കെ.വി പവിത്രൻ, ടി.വി മനോജ്, എൽ.ഐ.സി രമേശൻ, കെ.ടി രാംകുമാർ, പി. ശശിധരൻ, കെ.പി സുധാകരൻ, രാഗിണി മോഹനൻ, വിജയമ്മ പ്രകാശൻ, ബി. സുകുമാരൻ, എം. വിജയകുമാർ, ചിഞ്ചു സി. എടാട്ട്, പി.ജി പ്രസാദ് എന്നിവരാണ് വിജയിച്ചത്. വിജയത്തിനുശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ വൈക്കം കിഴക്കേനടയിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ആറാട്ടുകുളങ്ങരയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ എൻ അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ പി. ഹരിദാസ്, എം. സുജിൻ, സി.പി ജയരാജ്, അഡ്വ. കെ. പ്രസന്നൻ, കെ.വി ജീവരാജൻ, അഡ്വ. ചന്ദ്രബാബു എടാടൻ, കെ.വി അജയഘോഷ് എന്നിവർ പ്രസംഗിച്ചു.