kpn

കട്ടപ്പന : വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവരെ കൈപിടിച്ചുയർത്താൻ വിവിധ സംഘടനകളും വ്യക്തികളുമാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടിലെ ദുരിതബാധിതർക്കായി കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് കേരള വ്യാപാരി വ്യവസായി സമിതി വീട് നഷ്ടപ്പെട്ടവർക്ക് 14 വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഒരു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു വീടാണ് നിർമ്മിച്ച് നൽകുന്നത്.ഇതിനായിയുള്ള പണം ദുരിതാശ്വാസ ഫണ്ട് സമാഹരണം വഴിയാണ് കണ്ടെത്തുന്നത്.സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫണ്ട് സമാഹരണത്തിൽ സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്ബ് സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ എം .ആർ അയ്യപ്പൻകുട്ടി,ഷിനോജ് ജി .എസ് , റെജി കുമാർ,എം .ജഹാംഗീർ,പി എം ഷെഫീക്ക്,പി ജെ സജീവ് എന്നിവർ ധനസമാഹരണ പരിപാടിക്ക് നേതൃത്വം നൽകി.