pravu

മുട്ടം: ടാക്സി സ്റ്റാൻഡിനുള്ളിലെ പഞ്ചായത്ത് വക കെട്ടിടത്തിന്റെ മുകൾ നിലയിൽ കാലിൽ ചരട് കുരുങ്ങി പറക്കാൻ കഴിയാതെ കുടുങ്ങിക്കിടന്ന പ്രാവിനെ അഗ്നി രക്ഷാസേന എത്തി രക്ഷപെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അഗ്നിരക്ഷാസേന എത്തിയത്. സമീപത്തുള്ളവരാണ് പ്രാവ് കുടുങ്ങി കിടക്കുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തോട്ടി ഉപയോഗിച്ച് ചരടിൽ കുരുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി. ഉടൻ തന്നെ പ്രാവ് പറന്നകന്നു.