njayaraj

പൊൻകുന്നം : ഗതാഗതവകുപ്പ് എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന പരിപാടിയുടെ ഭാഗമായി സ്റ്റേജ് കാര്യേജ് സർവീസുകൾ നിലവിൽ ഇല്ലാത്തതും ലാഭകരമായി സർവീസ് നടത്താൻ സാധിക്കുന്നതുമായ റൂട്ടുകൾ കണ്ടെത്താൻ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ജനസദസ് നടന്നു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുകേഷ്.കെ.മണി,അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.സി.ആർ.ശ്രീകുമാർ, കെ.ആർ.തങ്കപ്പൻ, വി.പി.റെജി, കെ.എസ്.റംലാബീഗം, ബിനോയ് വർഗീസ്, പി.ടി.അനൂപ്, വൈസ് പ്രസിഡന്റുമാരായ രവി.വി.സോമൻ,ജലജ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ,ആർ.ടി.ഒ.കെ.അജിത് കുമാർ,ജോ.ആർ.ടി.ഒ എസ്.സജ്ജയ്,സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.