പൊൻകുന്നം : ഓൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ (ഐപ്‌സോ ) ആഭിമുഖ്യത്തിൽ ഇന്ന് ഹിരോഷിമ നാഗസാക്കി ദിനാചരണം നടക്കും. യുദ്ധം മരണമാണ് സമാധനമാണ് ജീവിതം എന്ന സന്ദേശമുയർത്തി പൊൻകുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പതിന് പൊൻകുന്നം ഗവ.ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന പരിപാടി ഐപ്‌സോ സംസ്ഥാന കമ്മറ്റിയംഗം ബാബു ജോസഫ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഐപ്‌സോ ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ, സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, വി.ഡി.റെജികുമാർ, എസ്.ബിജു എന്നിവർ പങ്കെടുക്കും.