വൈക്കം : എസ്.എൻ.ഡി.പി യോഗം 567ാം നമ്പർ വടക്കേ ചെമ്മനത്തുകര ശാഖാ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ രവിവാര പാഠശാലയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. മെറിറ്റ് അവാർഡ് വിതരണം യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രമേശ് കോക്കാട്ടും, പഠനോപകരണ വിതരണം യൂണിയൻ പ്രസിഡന്റ് കെ.എം.മനുവും നടത്തി. അഭിലാഷ് ത്രയംമ്പകം, ബ്രിജിലാൽ ലാൽഭവനം, ഷൈല അനിരുദ്ധൻ, സുമ കുസുമൻ, ശ്യാംകുമാർ മാരേഴത്ത് എന്നിവർ പ്രസംഗിച്ചു.