pacha

കാഞ്ഞിരപ്പള്ളി : സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തിവരുന്ന പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാൻ അവസരം. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാ പഠന ശേഷിനേടാൻ പര്യപ്തമായ രീതിയിലുള്ളതാണ് കോഴ്സ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനും പി.എസ്.സി. പരീക്ഷകളിൽ മലയാളം നിർബന്ധമായ സാഹചര്യത്തിലുള്ളവർക്കും കോഴ്സ് ഉപകാരപ്പെടും. താത്പര്യമുള്ളവർ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലെ തുടർ വിദ്യാഭ്യാസകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ :
7736295202, 86068 91013.