cmdrf

കോട്ടയം : വയനാട്ടിലെ ദുരിബാ‍ധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ കൈമാറി വാഴൂർ പഞ്ചായത്തിലെ ഹരിതകർമ്മസേന. 25 ഹരിത കർമ്മസേനാംഗങ്ങൾ 1000 രൂപ വീതമാണ് നൽകിയത്. ഹരിതകർമ്മസേനാംഗമായ രാജമ്മ 5000 രൂപ വ്യക്തിപരമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി തുക ഏറ്റുവാങ്ങി. ഹരിതകർമ്മ സേന കൺസോർഷൻ ഭാരവാഹികളായ മോളി ഫിലിപ്പ് ഗീതാ ജയചന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു, വൈസ് ചെയർപേഴ്സൺ ബിന്ദു രാമർ എന്നിവർ പങ്കെടുത്തു. ഗ്രാമീൺ ബാങ്ക് കൊടുങ്ങൂർ ബ്രാഞ്ച് മുഖേന തുക ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിച്ചു.