കോട്ടയം: മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റായി ചാർളി ഐസക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗമായിരുന്ന പി.എൽ ജോസഫ് രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 11ാം വാർഡ് ചകിണിയാംതടത്തിന്റെ മെമ്പറാണ് ചാർളി. 13 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണുള്ളത്. 2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ചെണ്ട ചിഹ്നത്തിലാണ് ചാർളി മത്സരിച്ചത്. പിന്നീട്, കേരള കോൺഗ്രസ് എമ്മിൽ അംഗത്വമെടുക്കുകയും യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇപ്പോൾ കേരളാ കോൺഗ്രസ് എമ്മിൽ നിന്നും രാജിവച്ച് യു.ഡി.എഫിന്റെ ഭാഗമായതോടെയാണ് പ്രസിഡന്റായത്.