ചങ്ങനാശേരി : വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മെഴുകുതിരി തെളിച്ച് സർവമത പ്രാർത്ഥന നടത്തി. പ്രസിഡന്റ് പി.വി ജോർജ് നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം ജോമോൻ കുളങ്ങര, ജില്ലാ ഭാരവാഹികളായ പി.എച്ച് അഷറഫ്, കുഞ്ഞുമോൻ പുളിമൂട്ടിൽ, ജോബ് വിരുത്തികരി, കൗൺസിലർമാരായ ബെന്നി ജോസഫ്, റെജി കേളമ്മാട്ട്, ഷിബു കുറ്റിക്കാട്, ഹലീൽ റഹ്മാൻ, മാർട്ടിൻ സ്‌കറിയ, എൻ. ഹബീബ്, ലൈജു തുരുത്തി, ടി.ഡി സോജപ്പൻ ,സെബാസ്റ്റ്യൻ ആന്റണി, രാജു ആര്യാട്ടുതടം, വി.വി മോഹനൻ, ശിഹാബ് മറ്റം തുടങ്ങിയവർ പങ്കെടുത്തു.