താഴത്തങ്ങാടി: വയനാട് ദുരന്തത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 4481ാം നമ്പർ താഴത്തങ്ങാടി ശാഖയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ജയന്തി ദിനാഘോഷങ്ങളും മറ്റ് ഓണാഘോഷങ്ങളും ഒഴിവാക്കി. ഇതിനായി സമാഹരിക്കുന്ന തുകയുടെ വിഹിതം വയനാട് ദുരന്തസഹായത്തിലേക്ക് നൽകാനും തീരുമാനിച്ചു. ശാഖാ ഭാരവാഹികൾ, ശ്രീനാരായണ ദേവതിരുനാൾ സ്മാരക സംഘം ട്രസ്റ്റ്, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോ യൂണിറ്റ് ഭാരവാഹികൾ എന്നിവരടങ്ങുന്ന സംയുക്ത യോഗത്തിലാണ് തീരുമാനം.