mohanan

വൈക്കം: സി.പി.ഐ നേതാവും, മുൻ എം.എൽ.എയുമായിരുന്ന പി.നാരായണന്റെ നാലാമത് ചരമ വാർഷികദിനം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി മോഹനൻ ചേന്ദംകുളം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗങ്ങളായ കെ.അജിത്ത്, ഇ.എൻ.ദാസപ്പൻ, മണ്ഡലം അസി. സെക്രട്ടറി പി.പ്രദീപ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.അനിൽ ബിശ്വാസ്, ഡി രഞ്ജിത് കുമാർ, കിസാൻസഭ മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, പ്രസിഡന്റ് കെ.വി പവിത്രൻ, ലോക്കൽ സെക്രട്ടറിമാരായ കെ.വി.ജീവരാജൻ, അഡ്വ. ചന്ദ്രബാബു എടാടൻ എന്നിവർ പ്രസംഗിച്ചു.