
പൊൻകുന്നം: ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എച്ച് നിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, സെക്രട്ടറി വി.ഡി.രജികുമാർ, വൈസ് പ്രസിഡന്റ് എസ്.ബിജു, ജോയിന്റ് സെക്രട്ടറിമാരായ പി.എ.ജമാലുദീൻ, ടി.എസ്.സുജേഷ്, വിദ്യാർത്ഥി പ്രതിനിധി ആമിന ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.