കോട്ടയം: ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നെയ്ത്ത് തൊഴിലാളികളെ ആദരിച്ചു. ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിർന്ന തൊഴിലാളികളെയും ഉത്പന്ന നിർമ്മാണത്തിൽ മികവ് കാണിച്ച തൊഴിലാളികളെയുമാണ് ആദരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികൾക്കായി നടത്തിയ നേത്രക്യാമ്പിൽ കണ്ണട വിതരണം ചെയ്തു.