കോട്ടയം: ശ്രീനാരായണ സാംസ്ക്കാരിക സമിതി പ്രതിഭാസംഗമം 15ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി പവിലിയനിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന പ്രതിഭാസംഗമം ഉദ്ഘാടനവും മികച്ച സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. എം.ബി.ബി എസിൽ മികച്ച വിജയം നേടിയവരെ ഡോ.പി.ചന്ദ്രമോഹൻ ആദരിക്കും. സർവീസിൽ നിന്നും വിരമിച്ച മുൻ ഭാരവാഹികളെ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ആദരിക്കും. ഫിഫ ഫുട് ബോൾ മാച്ച് റഫറി എം.ബി സന്തോഷ് കുമാ‌ർ, നീന്തൽ ദേശീയ അവാർഡ് ജേതാവ് സിബിമോൻ അയ്മനം എന്നിവരെ ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദരിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ലിജിൻലാൽ, ഇ.എം.സോമനാഥൻ,അനൂപ് പ്രാപ്പുഴ, മനോജ് പി.ഡി, റ്റി.റ്റി പ്രസാദ്, പി.എൻ.ചന്ദ്രബാബു, അനീഷ് കുമാർ എന്നിവർ പ്രസംഗിക്കും. സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്റ് പി.ജി രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് റിട്ട.ഡിവൈ.എസ്.പി സജീവ് കെ.എം നയിക്കുന്ന മോട്ടിവേഷൻ ആൻഡ് കരിയർഗൈഡൻസ് ക്ലാസ് നടക്കും.