khadi

കോട്ടയം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ഓണം മേള സെപ്തംബർ 14 വരെ നടക്കും. ജില്ലാതല ഉദ്ഘാടനം 12 ന് ഉച്ചകഴിഞ്ഞ് 3.30ന് . ബേക്കർ ജംഗ്ഷൻ ഖാദി ഗ്രാമസൗഭാഗ്യയിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈവിദ്ധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൻ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് എന്നിവ ലഭ്യമാണ്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റും ആയിരം രൂപയുടെ പർച്ചേസിന് സമ്മാനക്കൂപ്പണുമുണ്ട്.