ചിങ്ങവനം : എ.ടി.എം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യു.പി സ്വദേശി റഹീം (22) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ൽ ഇയാളും സുഹൃത്തുക്കളും ചേർന്ന് കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി ഒരുകോടിയിലധികം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി സന്ദീപ് കുമാർ തിവാരിയെ കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ചിങ്ങവം ബ്രാഞ്ചിൽ തട്ടിപ്പ് നടത്തിയതിനാണ് ഇയാൾ പിടിയിലായത്.