ചങ്ങനാശേരി: അസംപ്ഷൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഒന്നാം വർഷ വോളണ്ടിയർമാർക്കുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാം എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് സെൽ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ഇ.എൻ ശിവദാസൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് ജോസഫ്, ഭാരതമാത കോളേജ്, ഡീൻ ഓഫ് ആർട്‌സ് ഡോ.തോമസ് വർഗീസ് പനക്കളം, പ്രോഗ്രാം ഓഫീസറുമാരായ ഡോ.എൻ.സി നിഷ, ഡോ.സി.നീനു മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷം ആൺകുട്ടികൾക്കും പ്രവേശനം നൽകിയിട്ടുള്ള പ്രോഗ്രാമിൽ ഡോ തോമസ് വർഗീസ് പനക്കളം, പത്തനംതിട്ട ജില്ലാ കോഓർഡിനേറ്ററും സകൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ജി.രാജശ്രീ, എറണാകുളം ജില്ലാ കോഓർഡിനേറ്ററും കുറുപ്പംപടി സെന്റ് കുരിയാക്കോസ് കോളേജ് അസി.പ്രൊഫസറുമായ എൽദോസ് കെ.ജോയ് എന്നിവർ ക്ലാസ് നയിച്ചു.