acdnt-crr

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസ് റോഡിൽ നിയന്ത്രണംവിട്ട കാർ മൂന്ന് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30ഓടെയാണ് അപകടം. ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന തണ്ണീർമുക്കം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, സ്‌കൂട്ടറിലും ഇടിച്ച ശേഷം എതിരെവന്ന മറ്റൊരു കാറിലും ഇടിച്ചു. സമീപത്തെ കടയുടെ വശത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചാണ് കാർ നിന്നത്. സ്‌കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.