preetha-rajesh

വൈക്കം : നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ബിരുദ വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, ലേഖാ ശ്രീകുമാർ, കൗൺസിലർമാരായ രാജശ്രീ വേണുഗോപാൽ, എബ്രഹാം പഴയകടവൻ, രാധിക ശ്യാം, ഡി.രാജശേഖരൻ, അശോകൻ വെള്ളവേലി, ബിജിമോൾ, കവിതാ രാജേഷ്, സെക്രട്ടറി സൗമ്യ, ഫിഷറീസ് അധികാരകളായ വി.എസ് റിയാമോൾ, മിൻസി മാത്യു എന്നിവർ പങ്കെടുത്തു.