മാഞ്ഞൂർ : മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം സെപ്തംബർ ഒന്നിന് കൊടിയേറി എട്ടിന് ആറാട്ടോടെ സമാപിക്കും. ഒന്നിന് രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. ഏഴിനാണ് വിനായക ചതുർത്ഥി. രാവിലെ 5.30ന് 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 8 ന് വിശേഷാൽ നവക പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ, പഞ്ചവാദ്യം, 11 ന് മഹാഗണപതിഹോമം ദർശനം, 12 ന് ഗജപൂജ, വലിയ ശ്രീബലി എഴുന്നള്ളത്ത്, ആനയൂട്ട്, പഞ്ചാരിമേളം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വലിയവിളക്ക്, പാണ്ടിമേളം.