maalinyam

കട്ടപ്പന: നഗരസഭ മാലിന്യ സംസ്‌കരണ ശാലയിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി. ടൺ കണക്കിന് വരുന്ന മാലിന്യം നീക്കം ചെയ്യുന്നതിനായി 77 ലക്ഷം രൂപയുടെ ടെണ്ടറാണ് നഗരസഭ ക്ഷണിച്ചിരുന്നത്. ഇതിൽ കരാറുകാർ ഒപ്പുവെച്ചുവെന്നും ഉടനടി മാലിന്യ നീക്കത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ കെ.ജെ. ബെന്നി പറഞ്ഞു. പുളിയന്മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണശാലയിൽ വലിയതോതിൽ മാലിന്യം കെട്ടിക്കിടന്നിരുന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വർഷങ്ങളായിട്ടുള്ള മാലിന്യമാണ് ഇവിടെ കുന്ന് കൂടിയിരുന്നത്. കൃത്യ സമയത്ത് ഇവ നീക്കം ചെയ്യാതിരുന്നതിനാൽ മാലിന്യം കുന്നുകൂടി സാംക്രമിക രോഗ ഭീഷണി അടക്കം ഉണ്ടാകുന്നതിനും കാരണമായിരുന്നു. ഇതോടെയാണ് നഗരസഭ അടിയന്തര നടപടിയെന്നോണം മാലിന്യ നീക്കത്തിനായി കരാർ ക്ഷണിച്ചത്.