ina-kudumbsr

കോട്ടയം: അന്താരാഷ്ട്ര തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയിൽ പ്രവർത്തിക്കുന്ന തദ്ദേശ ജനതയെ ഉൾക്കൊള്ളിച്ച് പരിപാടികൾ സംഘടിപ്പിച്ചു. ട്രൈബൽ ജനവിഭാഗത്തിൽ നിന്നുള്ള പ്രവർത്തകർ ഒത്തുചേർന്ന് യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സോഷ്യൽ ഇൻക്ലുഷൻ സോഷ്യൽ ഡെവലപ്‌മെന്റ് വിഭാഗം പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത് അദ്ധ്യക്ഷതവഹിച്ചു. ടാറ്റാ കൺസൾട്ടൻസി ഗവേഷണ വിഭാഗം മേധാവി റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. അരുൺ പി.രാജൻ സ്വാഗതവും, ജിഷ്ണു ഗോപൻ നന്ദിയും പറഞ്ഞു. തദ്ദേശീയ ജന മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പരിശീലനവും നടക്കും.