കോട്ടയം: പബ്ലിക് ലൈബ്രറി ഭാസ്കരൻ മാഷ് ജന്മശതാബ്ദിയുടെ ഭാഗമായുള്ള ചലച്ചിത്രോത്സവം 'ഭാസ്കര ചന്ദ്രിക' ഉദ്ഘാടനവും ഭാസ്കരൻ മാഷ് അനുസ്മരണ പ്രഭാഷണവും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഇന്ന് നിർവഹിക്കും. വൈകിട്ട് 4.30ന് പബ്ലിക് ലൈബ്രറി ചിത്രതാരാ മിനി തീയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരിക്കും. ജോസ് പനച്ചിപ്പുറം, പ്രേംപ്രകാശ്, ഡോ.ജെ.പ്രമീളാ ദേവി, സെബാസ്റ്റ്യൻ കാട്ടടി, മാത്യൂസ് ഓരത്തേൽ, വി.ജയകുമാർ എന്നിവർ പ്രസംഗിക്കും. ടി.രാമറാവു പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഡോ.സിറിയക്

തോമസ് സമ്മാനിക്കും. ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ ചേർത്തുള്ള സംഗീത സായാഹ്നവും നടക്കും. പി.ഭാസ്കരൻ സംവിധാനം ചെയ്ത മൂലധനം (രാവിലെ 10ന്) കള്ളിച്ചെല്ലമ്മ (ഉച്ചക്ക് 1.30ന്) ഇരുട്ടിന്റെ ആത്മാവ് (വൈകിട്ട് 6ന്) സിനിമകൾ പ്രദർശിപ്പിക്കും.

ന്യൂ വേവ് ഫിലം സൊസൈററിയുടെ ആഭിമുഖ്യത്തിൽ വർത്തമാന കാല പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിസ്ഥിതി ചലച്ചിത്രമേളയിൽ 11ന് ഉച്ചക്ക് 2ന് എലൈഫ് ഓൺ ഔർ പ്ലാനറ്റ്, 4ന് ഹാത്തി ബോന്ദു , 6ന് ദി റൈസ് പീപ്പിൾ സിനിമകൾ പ്രദർശിപ്പിക്കും.