കോട്ടയം: സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന് ഇരയായ കേരളത്തിന് പ്രത്യേക ധനസഹായ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ധനവിനിയോഗബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവർഷത്തിലധികമായി സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്ന എയിംസ് എത്രയും വേഗം യാഥാർത്ഥ്യമാക്കണം. റബർ മേഖലയ്ക്കായി പ്രത്യേക ധനസഹായം അനുവദിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.