se

കോട്ടയം: സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ റേഷൻകട ലൈസൻസികൾക്കായി ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ താലൂക്കുകളിൽ നടന്ന പരിപാടികളിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം അഡ്വ. സബിതാ ബീഗം ക്ലാസ് നയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്ജ്, താലൂക്ക് സപ്ലൈ ഓഫീസർമാരായ അഭിജിത്, തരുൺ തമ്പി, റ്റി.അജി, സജനി എന്നിവർ പങ്കെടുത്തു. ജില്ലയിലെ അഞ്ചു താലൂക്കുകളിലായി നടന്ന പരിപാടിയിൽ റേഷൻ കട ലൈസൻസികൾ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഭക്ഷ്യകമ്മിഷനംഗത്തെ അറിയിച്ചു.