പൊൻകുന്നം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ എസ്.ഡി.യു.പി സ്‌കൂളിന്റെ ഒരു രൂപ ചലഞ്ച്. ഒരു രൂപ മുതൽ ഓരോരുത്തർക്കും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നൽകിയ നിർദേശത്തിലൂടെ 9,320 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. തുക ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാറിന് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ് കൈമാറി. പ്രഥമാദ്ധ്യാപിക സുമ പി.നായർ, സ്‌കൂൾ മാനേജർ പി.എസ്.മോഹനൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗം കെ.എ എബ്രഹാം, കെ.ആർ അനന്തകൃഷ്ണൻ, സനൂപ് ലോഹിതാക്ഷൻ, ഷാമില റൗഫ് തുടങ്ങിയവർ പങ്കെടുത്തു.