accident

കട്ടപ്പന :എരുമേലിയിൽ നിന്നും തങ്കമണി പാറക്കടവിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ കുടുംബം ജീപ്പ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ രണ്ട് പേരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കട്ടപ്പന ഇരട്ടയാർ റോഡിൽ എലൈറ്റ് പടിയിൽ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടർന്ന് പെട്രോൾ പമ്പിന് മുൻപിലുള്ള തിട്ടയിലിടിച്ച ശേഷം ഇവിടെ നിർത്തിയിട്ടിരുന്ന ഒാട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. വാഹനം ഉയർത്തിയശേഷമാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.