തൊടുപുഴ: എൻ.വൈ.സി.എസ് ജില്ലാ കമ്മിറ്റി ക്വിറ്റിന്ത്യാ ദിനത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രഭാത വേദി എൻ.സി.പി.എസ് സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ഇ.എസ്. മനു അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി.എസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ജോസ് വഴുതനപ്പള്ളി, ലാലു ചക്കനാൽ, ജില്ലാ സെക്രട്ടറിമാരായ പി.എസ്. അഖിൽ, വിഷ്ണു, സി.ആർ. ആരോമൽ തുടങ്ങിയവർ സമീപം.