street

വൈക്കം: നഗരത്തിലെ വഴിയോര കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ എ.ഐ.ടി.യു.സി പ്രക്ഷോഭത്തിലാണ്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് കച്ചവടം ഒഴിവാക്കി, വില്പനയ്ക്കുള്ള മറ്റ് സൗകര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടിരുന്നു. വഴിയോരകച്ചവടക്കാരുടെ സംരക്ഷണത്തിനുള്ള ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ ജനാധിപത്യവിരുദ്ധമായി ഇവരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കം മനുഷ്യത്വവിരുദ്ധമാണെന്ന് എ.ഐ.ടി.യു.സി വൈക്കം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗങ്ങളായ ആർ.സുശീലൻ, ഡി.രഞ്ജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.അജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എസ്.പുഷ്‌കരൻ, ട്രഷറർ എൻ.അനിൽ ബിശ്വാസ്, ഡി.ബാബു എന്നിവർ പ്രസംഗിച്ചു.