mee

ഏറ്റുമാനൂർ: ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ ഒഫ് കേരള ജില്ലാ കൗൺസിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്നു. മുൻ സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സോമദാസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ലതാംഗൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ, സംസ്ഥാന ട്രഷറർ വാസുദേവ മേനോൻ, സംസ്ഥാന സമിതിയംഗങ്ങളായ ബാലകൃഷ്ണ കുറുപ്പ്, ഗീതാകുമാരി, ജില്ലാ ഭാരവാഹികളായ ലീലാമണി, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.