കോട്ടയം : പെൻഷൻ ഫണ്ടിൽ നിന്ന് ജീവനക്കാരൻ മൂന്നുകോടി രൂപ തട്ടിയെടുത്ത സംഭവത്തെ തുടർന്ന് പരിശോധനയ്ക്കൊരുങ്ങി കോട്ടയം നഗരസഭ. പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് 25 ന് മുമ്പ് നേരിട്ട് എത്തിക്കണമെന്ന് സെക്രട്ടറി ഉത്തരവിറക്കി. വരും മാസത്തെ പെൻഷൻ കൃത്യമാക്കാൻ ലക്ഷ്യമിട്ടാണ് തീരുമനം. സർട്ടിഫിക്കറ് നൽകാത്തവർക്ക് അടുത്തമാസം മുതൽ പെൻഷൻ ലഭിക്കില്ല. തട്ടിപ്പ് നടത്തിയ നഗരസഭ മുൻ ക്ലർക്ക് അഖിൽ സി.വർഗീസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.