rajesh

കടനാട് :ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 100 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്‌ളാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിൽ സ്ഥാപിച്ച നാല് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2023-24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.സർക്കാർ

അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കടനാട് പഞ്ചായത്ത് ജംഗ്ഷൻ, മേരിലാൻഡ് ജംഗ്ഷൻ, എലിവാലി ജംഗ്ഷൻ, പൊതി ചോറ്റുപാറ ജംഗ്ഷൻ എന്നിവിടങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ലാലി സണ്ണി, പഞ്ചായത്ത് മെമ്പർമാരായ ജയ്‌സി സണ്ണി, മെർലി റൂബി ജയ്‌സൺ, ബിന്ദു ജേക്കബ്, ബിന്ദു ബിനു, ബെന്നി ഇരൂരിക്കൽ, ബേബി ഉറുമ്പുകാട്ട്, ജോയി വടശ്ശേരിൽ, മത്തച്ഛൻ ഉറുമ്പുകാട്ട്, കെ.എസ് മോഹനൻ, കുട്ടായി കുറവത്താഴെ, ഷിനു കെ.സി, വി.കെ. മനോഹരൻ, ജോർജ് കണംങ്കൊമ്പിൽ, തങ്കച്ചൻ കുടിലുമറ്റം, ജോർജ് ഊളാനിയിൽ, ജോയി കുഴിവേലിത്തടത്തിൽ, ചെറിയാൻ മണ്ണാറാത്ത്, ബാബു കുമ്പളാനിയിൽ, അവിരാച്ചൻ വലിയ മുറത്താങ്കൽ, ബെന്നി പുളിക്കൽ, തങ്കച്ചൻ മഠത്തിൽ, സിജു മൈക്കിൾ, പ്രദീപ് ഔസേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.