aneesh

പള്ളിക്കത്തോട്: സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുമളി പെരിയാർ പുത്തൻപുരയിൽ അനീഷ് (40) നെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻഡിൽ കഴിയവേ ജയിലിൽ വെച്ച് പരിചയപ്പെട്ട വെള്ളാവൂർ സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഇയാളുടെ തലയിൽ വെട്ടുകയും ചെയ്തു. ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അക്രമണം. ഇയാൾക്കെതിരെ പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ ഷാജി, എ.എസ്.ഐമാരായ ജയചന്ദ്രൻ, ജയരാജ്, ഗോപൻ, സി.പി.ഒമാരായ അനീഷ്, ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.